KERALALATEST

കോതമംഗലം പള്ളിക്കേസ് കേന്ദ്ര സേനയെ വിളിക്കുന്നതില്‍ സാധ്യത തേടി ഹൈക്കോടതി

കോതമംഗലം: കോതമംഗലത്തെ പള്ളിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നതിന് സാധ്യത തേടി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിധി നടത്തിപ്പിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.
ഒന്നെങ്കില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ ആവശ്യം തള്ളികൊണ്ട് കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കേണ്ടത്. അതിനാല്‍ തന്നെ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതോടെയാണ് കോടതി കേന്ദ്ര സേനയെ വിളിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത തേടിയത്.
ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.

Tags

Related Articles

Back to top button
Close