BREAKING NEWSKERALANEWS

കോട്ടയം താഴത്തങ്ങാടി കൊലപാതകം: പ്രതി താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. എറണാകുളത്തു നിന്നാണു പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇയാള്‍ രാവിലെ മുതല്‍ വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. രാത്രി പലയിടത്തും കറങ്ങി നടന്നു. പുലര്‍ച്ചയോടെയാണ് ഇവരുടെ വീടിനു സമീപം എത്തിയത്. വീട്ടില്‍ വെളിച്ചമൊന്നും കാണാത്തതിനെ തുടര്‍ന്നാണ് ഇവിടേക്കു കയറിയത്.

Related Articles

Back to top button