കോട്ടയം: താഴത്തങ്ങാടിയില്‍ യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് 40 ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന താഴത്തങ്ങാടി ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി(65)മരിച്ചത്.
ജൂണ്‍ ഒന്നിനാണ് അയല്‍വാസിയായ മുഹമ്മദ് ബിലാല്‍ സാലിയെയും ഭാര്യയെയും ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കടിയേറ്റ് സാലിയുടെ ഭാര്യ ഷീബ (60) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മുഹമ്മദ് സാലിയെ അന്നു വൈകിട്ട് മൂന്നു മണിയോടെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ താഴത്തങ്ങാടി പാറപ്പാടം വേളൂര്‍ കരയില്‍ മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെ(23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.കേസില്‍ ബിലാലിന്റെ മാനസിക നില പരിശോധിക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു
സാലിയുടെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കോട്ടയം താജ് ജുമാ മസ്ജിദില്‍ നടക്കും. മകള്‍- ഷാനി, മരുകമന്‍ – കോതമംഗലം തേലക്കാട്ട് സുധീര്‍.