കൊല്ലം: എല്‍ഡിഎഫില്‍ അന്തിമതീരുമാനമാകുന്നതിനു മുന്‍പേ കുന്നത്തൂരിലെ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് സ്ഥാനാര്‍ഥിത്വവും ഭൂരിപക്ഷവും പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടിയായ ആര്‍എസ്പി(എല്‍) പോലും അറിയാതെയാണു കുഞ്ഞുമോന്റെ നീക്കം.
സിപിഐയുടെ കൈവശമുള്ള കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കുമ്പോള്‍ പകരം കുന്നത്തൂര്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ കുഞ്ഞുമോന് സിപിഐയില്‍ ചേരുമെന്നും പ്രചാരണമായി.
ഇതിനിടെയാണ്, സിപിഐയില്‍ ചേരില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കുന്നത്തൂരില്‍ വീണ്ടും മത്സരിക്കുമെന്നും കുഞ്ഞുമോന് പ്രഖ്യാപിച്ചത്. തന്റെ പ്രവര്‍ത്തനം കണക്കിലെടുത്താല്‍ 25,000 വോട്ടിനു മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നും കുഞ്ഞുമോന് പ്രഖ്യാപിച്ചിട്ടുണ്ട്.