LATESTBUSINESSBUSINESS NEWS

ടോള്‍ പ്ലാസ കടക്കാന്‍ ഫാസ് ടാഗില്‍ ഓഫറുമായി കോട്ടക്

തൃശൂര്‍: ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധിതമാക്കുമ്പോള്‍ യാത്രാവേളകള്‍ ക്ലേശരഹിതവും ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാക്കാന്‍ എന്‍ഇടിസി ഫാസ്ടാഗില്‍ കോട്ടക് മഹീന്ദ്ര ബാങ്ക് മെഗാ ഓഫറുകള്‍ പ്രഖ്യാപിച്ചു.
ദേശീയ പാതകള്‍, സംസ്ഥാന ഹൈവേകള്‍, എക്‌സ്പ്രസ് വേയ്‌സ് തുടങ്ങി ഇന്റര്‍, ഇന്‍ട്രാസിറ്റി എന്നിവിടങ്ങളിലെ ടോള്‍പ്ലാസകള്‍ വഴിയുള്ള യാത്രസുഗമമാക്കുകയാണ് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ലക്ഷ്യം. എല്ലാ പാസഞ്ചര്‍ കാറുകള്‍ക്കും 500 രൂപ വരെ ക്യാഷ്ബാക്കും ഇഷ്യുവന്‍സ് ഫീവേയ്‌വറും ആണ് കോട്ടക്കിന്റെ ഓഫര്‍.
കോട്ടക് എന്‍ഇടിസി ഫാസ്റ്റ്ടാഗ് ഉള്ള കോട്ടക് ഇടപാടുകാര്‍ക്കും കോട്ടക് ഇതര ഇടപാടുകാര്‍ക്കും മാര്‍ച്ച് 31 വരെ ഈ ഓഫര്‍ ലഭ്യമാണ്.
www.kotak.com/ftsaag എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി ഫാസ്ടാഗ് സ്വന്തമാക്കാം. അല്ലെങ്കില്‍ കോട്ടക് ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖയില്‍ നേരിട്ടെത്തി റെഡി ടു ഗോ കിറ്റ് വാങ്ങാം. 5676788 എന്ന നമ്പരിലേക്ക് KTAG എന്ന് എസ്എംഎസ് ചെയ്താലും കോട്ടക് ഫാസ്ടാഗ് ലഭിക്കും. ബാങ്കിന്റെ കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്ററിലെ 1860 266 2666 നമ്പറിലേയ്ക്ക് വിളിച്ചാലും ഫാസ്റ്റ് ടാഗ് ലഭിക്കുന്നതാണ്. ബാങ്കിന്റെ പ്രിവി ലീഗ്, വെല്‍ത്ത് ഇടപാടുകാര്‍ 1800 266 6666 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.
യാത്രകള്‍ അനായാസവും തടസരഹിതവും സമ്മര്‍ദ്ദ രഹിതവും ക്യാഷ്‌ലെസും ആക്കാന്‍ ഫാസ്ടാഗിനു കഴിയുമെന്ന്, കോട്ടക് മഹീന്ദ്ര ബാങ്ക്, പ്രോഡക്ട്‌സ്, ആള്‍ട്ടര്‍നേറ്റ് ചാനല്‍സ്, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഡെലിവറി പ്രസിഡന്റ് പുനീത് കപൂര്‍ പറഞ്ഞു. ഇന്ധനം ലാഭിക്കാനും കഴിയും. യാത്രകള്‍ അനായാസമാക്കാന്‍ കോട്ടക് എന്‍ഇടിസി ഫാസ്ടാഗ് പോലെ മറ്റൊരു മികച്ച ഉപാധിയില്ലെന്നും പുനീത് കപൂര്‍ പറഞ്ഞു.
ക്യാഷ്ബാക്, ഫീവേയ്‌വര്‍ ഓഫര്‍ എന്നിവ 2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ ഉണ്ടാകും. കോട്ടക് ഫാസ്ടാഗ് ലഭിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ടോള്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് 500 രൂപാ ക്യാഷ്ബാക് ലഭിക്കുക. ഇടപാടുകാരുടെ ഫാസ്ടാഗ് വാലറ്റില്‍ ഒരു മാസത്തെ ടോള്‍ ഇടപാടുകള്‍ പൂര്‍ത്തിയാകുന്നമുറക്ക് 30 ദിവസത്തിനകം ക്യാഷ് ബാക് നിക്ഷേപിക്കും.

Related Articles

Back to top button