BREAKING NEWSKERALALATESTNEWS

കോഴിക്കോട്ട് ആഭരണശാലയിൽ വൻ തീപിടുത്തം

കോഴിക്കോട് പൊറ്റമ്മൽ അപ്പോളോ ഗോൾഡ് ഷോറൂമിൽ വൻ തീപിടുത്തം. എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ആളപായമില്ല. ഷോറൂമിന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിച്ചു.

ഇന്ന് രാവിലെ 11.30 യോട് കൂടിയാണ് അപ്പോളോ ഗോൾഡ് ഷോറൂമിൽ തീപിടുത്തമുണ്ടായത്. ആഭരണ നിർമാണവും വിൽപനയും നടക്കുന്ന മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് തീ പിടിച്ചത്. ജീവനക്കാർ ഉൾപ്പെടെ 25ഓളം ആളുകൾ സംഭവ സമയത്ത് ഷോറൂമിൽ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് കുടുങ്ങി കിടന്നവരെ ഗ്‌ളാസ് പൊട്ടിച്ചു പുറത്തെത്തിച്ചത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ആർക്കും സാരമായ പരുക്കുകളില്ല.

പാർക്കിംഗ് സ്ഥലത്തെ 22 ബൈക്കും 3 കാറും ഒരു ഓട്ടോറിക്ഷയും പൂർണമായും കത്തി നശിച്ചു. മാലിന്യത്തിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന് വെന്റിലേഷൻ കുറവായിരുന്നു എന്നും ഫയർ ഫോഴ്‌സ് അധികൃതർ പറഞ്ഞു. ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ഫയർ സേഫ്റ്റി വിഭാഗത്തിന്റെയും അന്വേഷണം ഉണ്ടാകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker