KERALALATEST

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടുത്തം; നിയന്ത്രണവിധേയമായത് അര്‍ദ്ധരാത്രിയോടെ

കോഴിക്കോട് : ചൊവ്വാഴ്ച്ച രാത്രി 10 മണിയോട് കൂടിയാണ് ഒളവണ്ണ സ്വദേശിയായ ജൈസലിന്റെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സി എന്ന സ്ഥാപനത്തിന് തീപിടിച്ചത്.നഗരത്തില്‍ ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇരു ചക്ര വാഹനങ്ങളുടെ പാട്‌സുകള്‍ വില്‍ക്കുന്ന മൊത്ത വില്‍പ്പനശാലയിലാണ് അപകടം.
തീപടര്‍ന്നതോടെ ഫയര്‍ ഫോഴ്‌സ് എത്തി സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സിന്റെ 12യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേത്യത്വം ന്നല്‍കിയത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴിയായതിനാല്‍ അഗ്‌നിശമന സേന യൂണിറ്റുകള്‍ക്ക് സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. വാഹനം റോഡില്‍ നിര്‍ത്തി വെള്ളം കെട്ടിടത്തിനടുത്തേക്ക് എത്തിക്കുകയാണ് ചെയ്തത്.
മൂന്ന് നിലകളിലായി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലെ മുഴുവന്‍ ഉത്പന്നങ്ങളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.ഹെല്‍മെറ്റ്, റെയിന്‍കോട്ട് എന്നിവയുടെ ഗോഡൗണിനാണ് തീപിടിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ നിയന്ത്രണവിധേയമായത്.

Related Articles

Back to top button