BREAKING NEWSKERALALATEST

സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷം; കെ.എസ്.ആര്‍.ടി.സി.ക്കും ബാധകം

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമായി നിജപ്പെടുത്താനുള്ള കേന്ദ്രനീക്കം കെ.എസ്.ആര്‍.ടി.സി.ക്കും ബാധകം. പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിബന്ധന ബാധകമാണ്. ഭേദഗതിയുടെ കരടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അന്തിമവിജ്ഞാപനം ഉടന്‍ ഇറങ്ങും.
സംസ്ഥാനത്ത് ബസുകളുടെ ആയുസ്സ് അടുത്തിടെയാണ് 15ല്‍നിന്ന് 20 വര്‍ഷമായി ഉയര്‍ത്തിയത്. എന്നാല്‍, കൃത്യമായ പരിചരണം ഇല്ലാത്തതിനാല്‍ പത്തുവര്‍ഷം കഴിയുന്ന ബസുകളുടെ അറ്റകുറ്റപ്പണി നഷ്ടമാണെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ വിലയിരുത്തല്‍.
ഔദ്യോഗിക പോര്‍ട്ടലിലെ രേഖകള്‍പ്രകാരം സംസ്ഥാനത്ത് 15,069 സര്‍ക്കാര്‍ വാഹനങ്ങളാണുള്ളത്. പോലീസിനാണ് (5699) ഏറ്റവും കൂടുതല്‍. 1172 വാഹനങ്ങള്‍ ആരോഗ്യവകുപ്പിനുണ്ട്. കൂടുതല്‍ ഉപയോഗമുള്ളതിനാല്‍ പോലീസ്, ആരോഗ്യ വകുപ്പുകള്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാറില്ല.

**

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker