BREAKING NEWSLATEST

എറണാകുളത്തെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കാടുപിടിച്ചു; ഉദ്യോഗസ്ഥനെ വയനാടിനു തട്ടി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ യഥാസമയം പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം ഡിപ്പോ എഞ്ചിനീയര്‍ പി.പി.മാര്‍ട്ടിനെ സുല്‍ത്താന്‍ ബത്തേരി യൂണിറ്റിലേക്ക് മാറ്റി നിയമിച്ചു. പകരം സുല്‍ത്താന്‍ ബത്തേരി ഡിപ്പോ എഞ്ചിനീയര്‍ പി.എം. ബിജു എറണാകുളത്തിന്റെ ചുമതല ഏറ്റെടുക്കും.
കൊവിഡ് കാലത്ത് ബസുകള്‍ സര്‍വ്വീസ് നടത്താത്തത് കാരണം ഡിപ്പോകളിലും, ഗ്യാരേജുകളിലും കിടക്കുന്ന അവസ്ഥയില്‍ 3 ദിവസം കൂടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടകത്തുകയും യഥാസമയം ചലിപ്പിച്ച് വര്‍ക്കിംഗ് കണ്ടീഷനില്‍ നിലനിര്‍ത്തണമെന്നും കെഎസ്ആടിസി സിഎംഡി ഉത്തരവ് ഇറക്കിയിരുന്നു.
എന്നാല്‍ എറണാകുളത്തെ ഡിപ്പോയോട് ചേര്‍ന്നുള്ള ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ വള്ളികള്‍ പടര്‍ന്ന് പിടിച്ച് കാട് കയറിയ അവസ്ഥ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് നടപടി.

Related Articles

Back to top button