തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിയനുകളുടെ ഹിതപരിശോധനയില്‍ ബിഎംഎസിന് ചരിത്രനേട്ടം. 36 വര്‍ഷത്തിനുശേഷം ആദ്യമായി ബിഎംഎസിന് അംഗീകാരം കിട്ടി. കഴ!ിഞ്ഞതവണ 8.31 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിഎംഎസ് ഇത്തവണ 18 ശതമാനം വോട്ട് നേടി. അംഗീകാരം കിട്ടാന്‍ 15 ശതമാനമാണ് വേണ്ടിയിരുന്നത്.
സിഐടിയു അംഗീകാരം നിലനിര്‍ത്തിയെങ്കിലും വോട്ട് ശതമാനം 49ല്‍ നിന്ന് 35 ആയി കുറഞ്ഞു. അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന എഐടിയുസി കാര്യമായ നേട്ടമുണ്ടാക്കാനാകാതെ നാലാമതായി.
ഐ.എന്‍.ടി.യു.സി. സംഘടനകളുടെ കൂട്ടായ്മയായടിഡിഎഫ് അംഗീകാരം നിലനിര്‍ത്തിയെങ്കിലും നാലു ശതമാനത്തോളം വോട്ട് കുറഞ്ഞു.