KERALABREAKINGNEWS
Trending

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായ സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിട്ടുണ്ട്. കെ എസ്‍ യുവിനൊപ്പം എം എസ് എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകുന്നത്.

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ അനങ്ങുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധമിരമ്പിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം. എം എസ് എഫ് , കെ എസ് യു പ്രവർത്തകർ ആർ ഡി ഡി ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത് നീക്കി. ഫ്രട്ടേണിറ്റി പ്രവർത്തകർ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോജിച്ചു. വനിത പ്രവർത്തകർ മിന്നൽ ഉപരോധം നടത്തിയതോടെ അരമണിക്കൂർ ഗതാഗത തടസ്സവുമുണ്ടായി.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവർത്തിക്കുന്നതിനിടെ എസ് എഫ് ഐയും സമരത്തിനിറങ്ങിയത് ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button