BREAKING NEWSKERALALATEST

‘തന്നെ നാടുകടത്താന്‍ സ്വപ്നയെ കൂട്ടുപിടിച്ച് മന്ത്രി ജലീലില്‍ ശ്രമിച്ചു’; ആരോപണവുമായി പ്രവാസി

 


മലപ്പറം: മന്ത്രി കെടി ജലീലിനെ എതിരെ ആരോപണവുമായി പ്രവാസി രംഗത്ത്. തന്നെ നാടുകടത്താന്‍ മന്ത്രി കെടി ജലീല്‍ ശ്രമിച്ചെന്നാണ് പ്രവാസിയായ മലപ്പുറം സ്വദേശി യാസിറിന്റെ ആരോപണം. മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍സുല്‍ ജനറലിനെയും തന്നെയും കണ്ടതായുള്ള സ്വപ്ന സുരേഷിന്റെ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു.

മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ രണ്ട് റെയ്ഡ് നടത്തിച്ചു. മന്ത്രിയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
മന്ത്രിക്കെതിരെ താന്‍ യാതൊരുവിധ പ്രചരണവും നടത്തിയിട്ടില്ല. താന്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ട വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്. അത്തരം പരാമര്‍ശം നടത്തിയിട്ടില്ല. വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി രാജ്യദ്രോഹികളെ കൂട്ടുപിടിച്ചെന്നും യാസിര്‍ പറഞ്ഞു. സൈബര്‍ നിയമപ്രകാരം തനിക്കെതിരെ കേസെടുക്കട്ടെ. നാടുകടത്താന്‍ ഇടപെട്ടതിലൂടെ മന്ത്രി സ്വയം അധപതിച്ചന്നും യാസിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് യാസിറിന്റെ പിതാവ് എംകെഎം അലിയും പ്രതികരിച്ചു. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടില്‍ റെയ്ഡ് നടത്തി. മകനെ ഇല്ലാതാക്കാന്‍ സ്വപ്ന സുരേഷിനെ ജലീല്‍ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു

Related Articles

Back to top button