KOTTAYAMLOCAL NEWS

തൊഴിലന്വേഷകര്‍ക്ക് സോഫ്റ്റ് സ്‌കില്‍ പരിശീലനവുമായി കുടുംബശ്രീ

കോട്ടയം: അഭ്യസ്തവിദ്യരായ ഐടിഐ, പോളിടെക്‌നിക്, ബിരുദ, യോഗ്യതയുള്ള യുവതി യുവാക്കള്‍ക്ക് സഹായവുമായി കുടുംബശ്രീയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി.18നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് സോഫ്റ്റ് സ്‌കില്‍ പരിശീലനം നല്‍കകുകയും അതുവഴി ജോലി നേടിയെടുക്കാന്‍ പ്രാപ്തരാക്കുകയുമാണ് കുടുംബശ്രീയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ ലക്ഷ്യം. (അസാപ്) (അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം )മുമായി സഹകരിച്ചു ജില്ലയിലെ 11 ബ്ലോക്കിലെ തിരഞ്ഞെടുക്കപ്പെട്ട 11 സിഡിഎസ്സികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 33 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കും.

റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിലെ 152 ബ്ലോക്കുകളിലായി 5000 തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാധ്യമാകും.എന്‍ട്രപ്രണര്‍ ഷിപ്പ്‌സ്‌കില്‍, സോഷ്യല്‍ സ്‌കില്‍, പേര്‍സണല്‍ സ്‌കില്‍, ഓര്‍ഗനൈസേഷനാല്‍ സ്‌കില്‍, പ്രസന്റേഷന്‍ സ്‌കില്‍ എന്നിവയില്‍ തികച്ചു സൗജന്യമായാണ് പരിശീലനം നല്‍കുന്നത്

കോവിഡ് പ്രതിസന്ധിക്കു ശേഷം സര്‍ക്കാറിന്റെ നിര്‍ദേശം വരുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ കോട്ടയം അസി. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ അറിയിച്ചു. ഈ പരിശീലന പദ്ധതിയിലേക്ക് യോഗ്യരായ ആളുകളെ തിരഞ്ഞെടുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ട പരിശീലനത്തിന് അപേക്ഷ സിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കാം.

കോവിഡ് പശ്ചാത്തലത്തില്‍ കണ്ടെയ്‌മെന്റ് സോണില്‍ ഉള്ളവര്‍ അപേക്ഷ വാട്‌സാപ്പ് വഴിയോ ഇമെയില്‍ ചെയ്തോ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷഫോമിനുമായി അടുത്തുള്ള കുടുംബശ്രീ ഓഫീസില്‍ ബന്ധപ്പെടുക.

Related Articles

Back to top button