KERALABREAKING NEWSLATEST

ഒപ്പം കുമ്മനത്തെ ഇരുത്തി കെ മുരളീധരനെ പ്രശംസിച്ച് ഒ. രാജഗോപാല്‍

തിരുവനന്തപുരം: നേമത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍, ബി.ജെ.പിക്ക് ശക്തനായ പ്രതിയോഗിയാണെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. തന്റെ അനുഗ്രഹം വാങ്ങാനെത്തിയ നേമത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിക്കൊണ്ടായിരുന്നു രാജഗോപാലിന്റെ പ്രതികരണം.
ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരന്‍. അദ്ദേഹം കെ. കരുണാകരന്റെ മകനാണ് രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. നേമത്തേക്ക് മുരളീധരന്റെ വരവ് മത്സരത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചോദ്യത്തിനോടാണ് രാജഗോപാല്‍ ഇങ്ങനെ പ്രതികരിച്ചത്.
കവടിയാറിലെ എം.എല്‍.എയുടെ ഫ്‌ലാറ്റിലെത്തിയ കുമ്മനം, രാജഗോപാലിനൊപ്പം ഊണു കഴിച്ചു. ഇതിനിടെയായിരുന്നു എതിര്‍സ്ഥാനാര്‍ഥിയുടെ മഹത്ത്വം രാജഗോപാല്‍ വിവരിച്ചത്. ഇതിനുശേഷം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കുമ്മനം രാജശേഖരനെ തന്റെ പിന്‍ഗാമിയായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാല്‍ പാര്‍ട്ടിക്കു പുറത്തുള്ള വോട്ട് സമാഹരിക്കാന്‍ കഴിയുമോ എന്നറിയില്ല. തനിക്കു കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

**

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker