BREAKING NEWSKERALA

കുമ്മനം രാജശേഖരനെ പ്രതിയാക്കിയതിനു പിന്നില്‍ സിപിഎം നേതാവോ?

പത്തനംതിട്ട: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നു. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീണ്‍ വി.പിള്ള പറഞ്ഞു.
പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുമ്മനത്തെ പ്രതി ചേര്‍ത്തുള്ള കേസ് രാഷ്ട്രീയ വിവാദമായതോടെയാണ് പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് പണമിടപാടുകള്‍ നടത്തി ഒത്തു തീര്‍പ്പിനായി ബിജെപി ശ്രമിക്കുന്നത്.
പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്‌നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആര്‍ ഹരികൃഷണന്‍ പരാതി നല്‍കിയത്. ഈ കമ്പനിയുടെ ഉടമ വിജയന്‍ പരാതിക്കാരന് നല്‍കാനുള്ള മുഴുവന്‍ പണവും നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തില്‍ എത്രയും വേഗം ഇടപാടുകള്‍ തീര്‍ക്കാനാണ് തീരുമാനം. കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീണ്‍ വി.പിള്ളയുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് പരാതിയില്‍ പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോള്‍ നിക്ഷേപകരെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീണ്‍ പറയുന്നത്.
അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയര്‍ന്ന കേസില്‍ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി വിരല്‍ ചൂണ്ടുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker