മലയാളത്തിന്റെ പ്രിയനടന് കുഞ്ചാക്കോബോബന്റെയും പ്രിയയുടെയും ഇസഹാഖിന്റെയും വീട്ടിലേക്ക് യാത്രകള്‍ക്ക് കൂട്ടായി പുതിയൊരു അതിഥിയെത്തിയിരിക്കുകയാണ്. മിനി കൂപ്പറിന്റെ സ്പെഷ്യല്‍ എഡിഷന് സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്. അല്‍പ്പമേറെ സ്പെഷ്യലാണ്, ചാക്കോച്ചന്റെ ഈ പുതിയ കൂട്ടുകാരന്. ഇന്ത്യയില്‍ ഈ സ്പെഷ്യല്‍ എഡിഷനില്‍ വരുന്ന കാറുകള്‍ ആകെ 20 എണ്ണമാണ്, കേരളത്തില്‍ നാലും. അതിലൊന്നാണ് ചാക്കോച്ചന് സ്വന്തമാക്കിയിരിക്കുന്നത്.
മിനികൂപ്പറിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച മോഡലാണ് ഇത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ലോക്ക്ഡൗണ്‍കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ചാക്കോച്ചന്. മകന് ഇസുവിന്റെ കളിചിരികള്‍ ആസ്വദിച്ചും വ്യായാമത്തില്‍ മുഴുകിയും സുഹൃത്തുക്കളോട് സംസാരിച്ചുമെല്ലാം ലോക്ക്ഡൗണ്‍ കാല വിരസത അകറ്റുകയാണ് താരം. മകന്റെ വിശേഷങ്ങളും വര്‍ക്ക് ഔട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇന്നലെ താരം പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍? ശ്രദ്ധ നേടുകയാണ്. അടുത്ത സുഹൃത്തായ ജയസൂര്യയുമായി ബന്ധപ്പെട്ടുള്ളതാണ് ചാക്കോച്ചന്റെ പോസ്റ്റ്.
സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. 20 വര്‍ഷത്തോളമായി തുടരുന്ന സൗഹൃദമാണ് ഇരുവരുടേതും. ഈ സൗഹൃദം ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പ്രകടമാവാറുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചാക്കോച്ചനും ജയസൂര്യയും പരസ്പരം ട്രോളുകയും കളിയാക്കുകയും ചെയ്യാറുണ്ട്.