ENTERTAINMENTMALAYALAM

പ്രിയയ്‌ക്കൊപ്പമുള്ള പുതിയ കിടിലന്‍ ചിത്രം പങ്കിട്ട് ചാക്കോച്ചന്‍

മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോ ബോബനും. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളൊക്കെ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ പങ്കുവെച്ച ഓണസദ്യയുടെ മിനിയേച്ചര്‍ രൂപത്തില്‍ മധുര പലഹാരങ്ങള്‍ വിളമ്പിയിരിക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓണാശംസകളുമായി നിറയെ ആരാധകര്‍ കമന്റ് ബോക്‌സുകളിലെത്തിയിട്ടുമുണ്ട്.
ഇസുക്കുട്ടനെവിടെ എന്ന ചോദ്യവുമായും നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. പ്രിയയ്ക്കും കുഞ്ചാക്കോ ബോബനും കാത്തിരുന്നു കിട്ടിയ കണ്‍മണി ഇസഹാക്ക് കുഞ്ചാക്കോ ബോബന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ കാണാറില്ലല്ലോ എന്നാണ് കമന്റ്.
മുന്‍പ് നിരന്തരം ഇസുക്കുട്ടന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നുവല്ലോ എന്നും ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. താരത്തിന്റെ ചിത്രത്തിന് ആരാധകരെ കൂടാതെ താരങ്ങളും കമന്റുകളിടുന്നുണ്ട്.
ലോക്ക് ഡൌണ്‍ കാലത്ത് കുഞ്ഞുമായുള്ള വിശേഷങ്ങളും എക്‌സര്‍സൈസ് വിശേഷങ്ങളും വീട്ടിലെ കൊച്ചു കൊച്ചു ആഘോഷങ്ങളുടെയുമൊക്കെ വിശേഷങ്ങള്‍ ആരാധകരുമായി കുഞ്ചാക്കോ ബോബന്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. വളരെ ആവേശത്തോടെയാണ് ആരാധകരെല്ലാം ഈ വിശേഷങ്ങള്‍ ഏറ്റെടുത്തിരുന്നത്.

Related Articles

Back to top button