കോട്ടയം: കോട്ടയം കുറിച്ചി ഇഗ്നാത്തിയോസ് ക്‌നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്‌പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തര്‍ക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം.
മെത്രാപ്പോലീത്തെ എതിര്‍ക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആള്‍ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്‌പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയാണ് കുര്‍ബാന ചൊല്ലാന്‍ എത്തിയത്. ഇതേതുടര്‍ന്നാണ് വിശ്വാസികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
1,113 Less than a minute