BREAKING NEWSENTERTAINMENTLATESTNATIONALTAMIL

ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ഇന്ന് ബിജെപിയിലേക്ക്

ചെന്നൈ: കോണ്‍ഗ്രസ് ദേശീയ വക്താവും തെന്നിന്ത്യന്‍ നടിയുമായ ഖുഷ്ബു പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ച ഖുഷ്ബു ബിജെപിയില്‍ ചേരുമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി ഖുഷ്ബു ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുഷ്ബു മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുഷ്ബുവിന് അതൃപ്തിയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുഷ്ബു ട്വീറ്റില്‍ കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker