കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ തീപിടിത്തത്തില്‍ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ടു മക്കളുമാണ് മരിച്ചത്. അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
82 Less than a minute