ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം. വാര്‍ത്താക്കുറിപ്പിലാണ് എയിംസ് ആശങ്കകള്‍ വേണ്ടെന്ന് വ്യക്തമാക്കിയത്. ഡല്‍ഹിയിലെ എയിംസില്‍ കഴിഞ്ഞ ദിവസമാണ് മുന്‍ ഉപ പ്രധാനമന്ത്രിയെ പ്രവേശിപ്പിച്ചത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണം.
എയിംസിലെ ജെറിയാട്ടിക് വിഭാഗത്തില്‍ ആണ് എല്‍.കെ അധ്വാനി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 96 വയസ്സുകാരനായ എല്‍കെ അധ്വാനിയെ ഭാരത രത്‌ന നല്‍കി രാജ്യം ഈ വര്‍ഷം ആദരിച്ചിരുന്നു.
ഇതിനിടെ എല്‍കെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു. അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്.വിദഗ്ധ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എയിംസ് ഒരുക്കുമെന്ന് കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു.
1,090 Less than a minute