ദിലീപ് ചിത്രം അവതാര’ത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്കും സുപരിചിതയായ തെന്നിന്ത്യന്‍ താരം ലക്ഷ്മി മേനോന് ബിഗ് ബോസ്സിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ബിഗ് ബോസ്സിന്റെ തമിഴ് പതിപ്പിന്റെ നാലാം സീസണിലെ ഒരു മത്സരാര്‍ത്ഥിയായി താരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.എന്നാല്‍ ഇതില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.അത്തരം ഒരു മോശം ഷോയില്‍ താന്‍ ഉണ്ടാകില്ലെന്നും ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും നടി പറയുന്നു.ലക്ഷ്മി മേനോന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്റൂമും കഴുകാന്‍ തനിക്ക് താല്പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.എന്നാല്‍ നടിയുടെ ഈ പ്രതികരണത്തിന് എതിരെ വന്‍ വിമര്‍ശനങ്ങളും ഉണ്ടാകുന്നുണ്ട്.താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി നടി പറഞ്ഞു.