ചെറുതും വലുതുമായ വേഷങ്ങള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി ശര്‍മ്മ. 2000ല്‍ പുറത്തിറങ്ങിയ അമ്മോ ഒക്കടോ തരികു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിലേക്ക് അരങ്ങേറിയത്. മമ്മൂട്ടിയുടെ നായികയായി പളുങ്ക് എന്ന ചിത്രത്തിലൂടെ ലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നുവന്നു. അതിന് ശേഷം നിരവധി വേഷങ്ങളിലൂടെ താരം പ്രേക്ഷക പ്രീതി നേടി.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലാണ് ലക്ഷ്മി അഭിനയിച്ചിട്ടുള്ളത്. സീരിയലിലും താരം അഭിനയിച്ചിരുന്നു. സിനിമ നടിയായതിനാല്‍ വിവാഹാലോചനകള്‍ മുടങ്ങുകയും അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും ലക്ഷ്മി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.
നിശ്ചയത്തിന് കുറച്ചു ദിവസം മുമ്പ് വരന് പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചന കള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി പറഞ്ഞു.