ന്യൂഡല്‍ഹി: ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിനെ ഡി ബി എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭായോഗം അനുമതി നല്കി. ധനകാര്യ ബാങ്കിംഗ് സ്ഥിരത ഉറപ്പാക്കാനും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനും ആയി
2020 നവംബര്‍ 17ന് ഒരു മാസത്തെ മൊറട്ടോറിയം ലക്ഷ്മിവിലാസ് ബാങ്കിന് മേല്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ബാങ്കിംഗ് റെഗുലേഷന് നിയമം 1949 ലെ 45 ആം വകുപ്പ് പ്രകാരം ആയിരുന്നു നടപടി. ഇതുകൂടാതെ ഭരണകൂടവുമായി ആലോചിച്ചശേഷം ലക്ഷ്മി വിലാസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന് പകരമായി നിക്ഷേപക താല്പര്യം ഉറപ്പാക്കാനായി പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നു.
ലക്ഷ്മി വിലാസ് ബാങ്കുമായി ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ലയിപ്പിക്കുന്നത് നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പ്രതിസന്ധി നേരിടുന്ന വായ്പക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയം അന്ന് നീക്കം ചെയ്യുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ (എല്‍വിബി) ി/് പദ്ധതി ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി (ഡിബിഎല്‍) മന്ത്രിസഭ അനുമതി നല്കി മണിക്കൂറുകള്‍ക്കകം റിസര്‍വ് ബാങ്ക് പ്രസ്താവന ഇറക്കി. ‘ലയനം 2020 നവംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വരും. ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ എല്ലാ ശാഖകളും ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റെ ശാഖകളായി ഈ തീയതി മുതല്‍ പ്രാബല്യത്തില്‍ വരും,’ റിസര്‍വ് ബാങ്ക് അറിയിച്ചു.
പൊതുജനങ്ങള്‍, ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും പരാതികളും പരിഗണിച്ചശേഷം ബാങ്ക് ലയനത്തിനുള്ള വിപുലമായ പദ്ധതി റിസര്‍വ് ബാങ്ക്, കേന്ദ്ര ഗവണ്മെന്റ് അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. മൊറട്ടോറിയം കാലാവധി തീരുന്നതിന് ഏറെ മുന്‍പ് നടത്തിയ ഈ നീക്കത്തിലൂടെ പണം പിന്‍വലിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് നേരിടുന്ന പ്രശ്നങ്ങള്‍ പരമാവധി കുറയ്ക്കാനും സാധിച്ചു. ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ലക്ഷ്മി വിലാസ് ബാങ്ക്,
ഡി ബി ഐ എല്ലുമായി ലയിക്കുന്നതാണ്. ഇതോടെ തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിക്ഷേപകര്‍ക്ക് ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.
ആര്‍ബിഐ അംഗീകാരം ഉള്ളതും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതുമായ ബാങ്കിംഗ് കമ്പനിയാണ് ഡി ബി ഐ എല്‍. ശക്തമായ മൂലധന പിന്തുണയും, ബാലന്‍സ് ഷീറ്റും ഡി ബി ഐ എല്ലിന് സ്വന്തമായുണ്ട്.
ഇതിനുപുറമേ ഏഷ്യയിലെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക സേവനദാതാക്കളും, 18 വിപണികളില്‍ ഏറെ സാന്നിധ്യവും ഉള്ള സിംഗപ്പൂര്‍ ആസ്ഥാനമായ ഡി ബി എസ് ഇന്റെ ശക്തമായ പിന്തുണയും ഉആകഘ നുണ്ട്.ലയനത്തിന് ശേഷവും ഡി ബി ഐ ലിന്റെ സംയുക്ത സാമ്പത്തികസ്ഥിതി ശക്തമായി തുടരുന്നതു . കൂടാതെ ശാഖകളുടെ എണ്ണം 600 ആയി വര്‍ദ്ധിക്കുകയും ചെയ്യും.
ലക്ഷ്മി വിലാസ് ബാങ്ക് ലയനവുമായി ബന്ധപ്പെട്ട വേഗത്തിലുള്ള നടപടികള്‍ രാജ്യത്തെ ബാങ്കിംഗ് സേവനമേഖലയെ ശുദ്ധീകരിക്കാനുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്. രാജ്യത്തെ സാമ്പത്തിക സംവിധാനം, നിക്ഷേപകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ താല്പര്യം സംരക്ഷിക്കാനും ഭരണകൂടം ലക്ഷ്യമിടുന്നു.