ENTERTAINMENTMALAYALAM

ലാലേട്ടന്‍ ആയുര്‍വേദ ചികിത്സയിലാണ്; ‘ദൃശ്യം 2’ ഉടന്‍ തുടങ്ങണ്ടേ

‘ദൃശ്യം 2’ ഷൂട്ടിങ്ങ് ലോക്ക് ഡൗണിന് ശേഷം ആരംഭിക്കാനിരുന്നതായിരുന്നെങ്കിലും ഇതിനകം രണ്ട് തവണ നീട്ടി വെച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കായുള്ള സെറ്റിന്റെ പണികള്‍ തീരാനുള്ളതിനാല്‍ ഒരാഴ്ച കൂടി നീളും ഷൂട്ടിങ്ങ് തുടങ്ങാന്‍ എന്നാണ് അറിയുന്നത്. ഇതിനിടയില്‍ ആയുര്‍വേദ ചികിത്സയ്ക്കായ് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഓഗസ്റ്റ് പകുതിയോടെയാണ് ഷൂട്ടിങ് ആരംഭിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നത്. കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് കൂടിയതോടെ അത് നീട്ടിവെച്ചിരുന്നു. സെപ്റ്റംബര്‍ ആദ്യം ആരംഭിക്കാനിരുന്നതും നീട്ടി. ഈ മാസം 15ന് ആരംഭിക്കുമെന്നാണ് ഒടുവില്‍ പറഞ്ഞത്. സെറ്റിന്റെ ജോലികള്‍ കുറച്ച് കൂടി കഴിയാനുള്ളതിനാല്‍ സെപ്റ്റംബര്‍ 20ന് ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്.
സെപ്റ്റംബര്‍ 2 മുതലാണ് മോഹന്‍ലാല്‍ ഈ വര്‍ഷത്തെ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയിട്ടുള്ളത്. പെരിങ്ങോട്ടുകര ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ ആണ് ആയുര്‍വേദ ചികിത്സ. സെപ്റ്റംബര്‍ 15 വരെയാണ് താരം ഇവിടെ ചികിത്സയില്‍ കഴിയുന്നതെന്നാണ് വിവരം.
കൊച്ചി, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ ആയിട്ടാണ് ദൃശ്യം 2 ചിത്രീകരണം നടക്കാനിരിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ 14 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും തൊടുപുഴയിലേക്ക് സംഘം തിരിക്കുന്നത്. മോഹന്‍ലാല്‍ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രമായ റാം അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker