LATESTBOLLYWOODENTERTAINMENTWORLD

പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത റേഡിയോടെലിവിഷന്‍ അവതാരകന്‍ ലാറി കിങ്(87) അന്തരിച്ചു. ലോസ് ആഞ്ജലിസിലെ സേഡാര്‍സ്‌സിനായി മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
കോവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏറെക്കാലമായി ലാറി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികയായിരുന്നു. 2019ല്‍ അദ്ദേഹത്തിന് ഗുരുതര പക്ഷാഘാതം ഉണ്ടായിരുന്നു. പ്രമേഹ രോഗബാധിതനുമായിരുന്നു.
അമേരിക്കന്‍ റേഡിയോടെലിവിഷന്‍ഡിജിറ്റല്‍ രംഗത്തെ അതികായനായിരുന്നു ലാറി. 63 വര്‍ഷത്തോളം നീണ്ട കരിയറില്‍ ലോക നേതാക്കള്‍, സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ നിരവധി പ്രമുഖരുമായി അദ്ദേഹം അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്.
1933 നവംബര്‍ 19ന് ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ റഷ്യന്‍ജൂത ദമ്പതികളുടെ മകനായാണ് ലാറിയുടെ ജനനം. 1957ല്‍ മിയാമി റേഡിയോ സ്‌റ്റേഷനില്‍ ഡിസ്‌ക് ജോക്കിയായാണ് തൊഴില്‍ജീവിതം ആരംഭിച്ചു. തുടര്‍ന്ന് 1985ല്‍ സി.എന്‍.എന്നില്‍ ജോലിക്കു ചേര്‍ന്നു.
1985 മുതല്‍ 2010 വരെ സി.എന്‍.എന്നില്‍ സംപ്രേഷണം ചെയ്ത ലാറി കിങ് ലൈവ് എന്ന പരിപാടിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടായിരുന്നു. ജെറാള്‍ഡ് ഫോര്‍ഡ് മുതല്‍ ബരാക്ക് ഒബാമ വരെ അധികാരത്തിലിരുന്ന എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരുമായും ലാറി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്.

Related Articles

Back to top button