കൊച്ചി : കോര്‍ണിംഗ് ഗൊറില്ല ഗ്ലാസുള്ള ആദ്യത്തെ ഇന്ത്യന്‍ മിലിട്ടറി ഗ്രേഡ് സ്മാര്‍ട്ട് ഫോണ്‍ 5499 രൂപയ്ക്ക് കോര്‍ണിംഗ് അവതരിപ്പിച്ചു. ലാവയുടെ ഏറ്റവും പുതിയ ഡിവൈസ് ഇന്ത്യയില്‍ ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചിരിക്കുന്നു.
ഇത്തരത്തില്‍ രാജ്യത്തെ ആദ്യ മൊബൈല്‍ നിര്‍മ്മാതാവ് ലാവ ആയിരിക്കുമെന്ന് കോര്‍ണിംഗ് കോര്പ്പറേറ്റഡ്് അറിയിച്ചു.
ജനുവരി 22ന് പുറത്തിറങ്ങുന്ന ഇസഡ് 1 സമാര്‍ട്ട് ഫോണ്‍ പുതുതായി അവതരിപ്പിക്കുന്ന ഈ സീരിസില്‍ തന്നെ ഇഡസ്ഡ് 2, ഇസഡ് 4, ഇസഡ്6 സ്മാര്‍ട്ട്ഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഇവയെല്ലാം ഉപയോഗിച്ചിരിക്കുന്നത് കൊറില്ല ഗ്ലാസ് 3യാണ്. ഫീച്ചര്‍ ഫോണില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്ക്് മാറാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള എന്‍ട്രി ലെവല്‍ ഫോണുകളാണ് ഇവയെല്ലാം.