LATESTKERALA

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാര്‍ഡില്‍ യുഡിഎഫിന് തോല്‍വി. രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു.
തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡാണ് രമേശ് ചെന്നിത്തലയുടേത്. ഇവിടെ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എല്‍ഡിഎഫിനാണ് ജയം. എല്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാര്‍ഡില്‍ വിജയിച്ചത്.

Related Articles

Back to top button