KERALALATEST

കേരളത്തില്‍ തുടര്‍ഭരണമെന്ന് സര്‍വേ; എല്‍ഡിഎഫിന് 82 സീറ്റെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ– സീ വോട്ടര്‍ സര്‍വേ. 82 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചേക്കാമെന്നാണു പ്രവചനം. യുഡിഎഫിന് 56 സീറ്റുകള്‍ ലഭിക്കാം. ബിജെപിയുടെ നേട്ടം ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.
എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 2016ലെ 43.5 ശതമാനത്തില്‍നിന്ന് 2021ല്‍ 42.9 ശതമാനമാകാം. യുഡിഎഫിന്റെ വോട്ട് വിഹിതം 2016ല്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ആയി കുറയാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ 42.34 ശതമാനം ആളുകള്‍ വളരെയധികം സംതൃപ്തരാണ്. 36.36 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തിലും വളരെയധികം സംതൃപ്തരാണ്. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു പരിധിവരെ സംതൃപ്തരാണ് 39.66 ശതമാനം പേര്‍.
സര്‍വേയില്‍ 55.84 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചപ്പോള്‍ 31.95 ശതമാനം പേര്‍ നരേന്ദ്ര മോദിയെയാണ് പിന്തുണച്ചത്.

Related Articles

Back to top button