ചെന്നിത്തല: ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് യുഡിഎഫിന്റെ നിരുപാധിക പിന്തുണ. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ രവികുമാര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കും. വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് എല്‍.ഡി.എഫിന്റെ പിന്തുണ തേടിയിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.