BREAKING NEWSKERALALATEST

കഠുവ കേസ്: ഡിവൈഎഫ്‌ഐയ്ക്ക് മറുപടിയായി അഭിഭാഷകനെ ഹാജരാക്കി യൂത്ത് ലീഗ്

കോഴിക്കോട്: ഡി.വൈ.എഫ്.ഐ.സംസ്ഥാന സെക്രട്ടറി എം.എ. റഹീമിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി കഠുവ കേസില്‍ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പഞ്ചാബ് സ്വദേശി മുബീന്‍ ഫാറൂഖിയെ പത്രസമ്മേളനത്തില്‍ ഹാജരാക്കി മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം. കഠുവ കേസ് നടത്തിപ്പിന് പിരിച്ച പണം എന്തുചെയ്‌തെന്നും ഏത് അഭിഭാഷകനെയാണ് നിയോഗിച്ചതെന്നും യൂത്ത് ലീഗ് വ്യക്തമാക്കണമെന്ന് റഹീം ആവശ്യപ്പെട്ടിരുന്നു.
കഠുവ കേസ് രാഷ്ട്രീയവാഗ്വാദങ്ങള്‍ക്ക് കാരണമാക്കരുതെന്ന് മുബീന്‍ ഫാറൂഖി പറഞ്ഞു. മലയാളിസമൂഹത്തില്‍നിന്ന് കേസിന് വലിയ പിന്തുണയാണ് ലഭിച്ചത്. യൂത്ത് ലീഗാണ് കേസ് നടത്തിപ്പിനായി മുന്‍കൈയെടുത്തതും പ്രഗല്ഭരായ അഭിഭാഷകരെ ഏര്‍പ്പാടാക്കിയതും. പഞ്ചാബ് ഹൈക്കോടതിയില്‍ കേസ് നടന്നുവരികയാണ്. ഈ ഘട്ടത്തില്‍ രാഷ്ട്രീയപ്രേരിതമായി കേസ് നടത്തിപ്പിനെ വിവാദമാക്കരുത് ഫാറൂഖി പറഞ്ഞു.
കഠുവ കേസില്‍ അഭിഭാഷകര്‍ക്കായി 9.35 ലക്ഷം രൂപ ചെലവഴിച്ചെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍സെക്രട്ടറി സി.കെ. സുബൈര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കെ.കെ. പുരി, ഹര്‍ഭജന്‍ സിങ്ങ്, പങ്കജ് തിവാരി എന്നീ അഭിഭാഷകരെയാണ് നിയോഗിച്ചത്. ഹൈക്കോടതിയില്‍ എസ്.എസ്. ബസ്ര, മന്‍വീന്ദര്‍ സിങ്ങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാദിക്കുന്നത്. കേസ് നടത്തിപ്പ് ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖിയാണ്. കഠുവ കേസില്‍ എന്ത് ഇടപെടലാണ് ഡി.വൈ.എഫ്.ഐ. നടത്തിയതെന്ന് റഹീം വ്യക്തമാക്കണം. ഡല്‍ഹി കലാപത്തിന്റെ പേരില്‍ പിരിച്ച ഫണ്ടിനെക്കുറിച്ച് സി.പി.എം. വിശദീകരിക്കണം. വാട്‌സാപ്പ് ഹര്‍ത്താലില്‍ നഷ്ടപരിഹാരത്തിനായി മന്ത്രി കെ.ടി. ജലീല്‍ നടത്തിയ പരിവിന്റെ കണക്കും പുറത്തുവിടണം സുബൈര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker