ENTERTAINMENTMALAYALAM

ചാക്കോച്ചി വീണ്ടും വരുന്നു… രണ്‍ജി പണിക്കര്‍ കൊണ്ടുവരുന്നു, മകന്റെ കൈകളിലൂടെ

മികച്ച ആക്ഷന്‍ സിനിമകള്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. ഒരുപാട് ചിത്രങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച താരം ഏത് കഥാപാത്രവും വളരെ നന്നായി തന്നെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. ബിജെപിയുടെ രാജ്യസഭാ എംപിയുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കരിയറില്‍ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ലേലം.
ആനക്കാട്ടില്‍ ചാക്കോച്ചി എന്ന പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിച്ചത് 1997ലാണ്. ഹിറ്റ് മേക്കര്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ആരാധകര്‍ ഏറേ ആവേശത്തോടെ ആഗ്രഹിച്ചിരുന്നതാണ് ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ആരാധകരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ലേലം സിനിമയുടെ രണ്ടാം ഭാഗം സംഭവിക്കാന്‍ ഒരുങ്ങുന്നു.
ലേലത്തിന് തിരക്കഥ എഴുതിയ രഞ്ജി പണിക്കര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ് വിവരം. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം സംവിധാനം ചെയ്യും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന ഉണ്ടായിരുന്നു.
23 വര്‍ഷങ്ങള്‍ക്ക് ശേഷം ലേലത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ പല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനയതാക്കളും ജീവിച്ചിരിപ്പില്ല. ലേലം സിനിമയില്‍ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിനിയായിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker