BUSINESSBUSINESS NEWS

എല്‍ഐസി ജീവനക്കാരുടെ ശമ്പളം 16ശതമാനം വരെ വര്‍ധിപ്പിച്ചു

എല്‍ഐസി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരംനല്‍കി. 16ശതമാനമാണ് ശമ്പളത്തില്‍ വര്‍ധന ലഭിക്കുക.
ഒരുലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണംലഭിക്കും. ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറച്ചിട്ടുമുണ്ട്. അതായത് ഞായറിനുപുറമെ ശനിയാഴ്ചയും ജീവനക്കാര്‍ക്ക് അവധിയായിരിക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് ശനിയാഴ്ചകൂടി അവധി അനുവധിച്ചത്.
ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കും അഡീഷണല്‍ സ്‌പെഷല്‍ അലവന്‍സും അനുവദിച്ചിട്ടുണ്ട്. വിവിധ കാഡറിലുള്ളവര്‍ക്ക് 1,500 രൂപ മുതല്‍ 13,500 രൂപവരെ അധിക അലവന്‍സായി ലഭിക്കും.
2012 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് എല്‍ഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്. അഞ്ചുവര്‍ഷംകൂടുമ്പോഴാണ് ശമ്പളപരിഷ്‌കരണമെങ്കിലും ഇത്തവണ ഇത് നീണ്ടുപോകുകയായിരുന്നു.
ഈവര്‍ഷം രണ്ടാം പകുതിയോടെ എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ്‌ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരുലക്ഷംകോടി രൂപയെങ്കിലും ഓഹരി വില്പനയിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Related Articles

Back to top button