KERALALATEST

ലൈഫ് മിഷന്‍ ക്രമക്കേട്: സിബിഐ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക് പേടിയുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തെ അതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത് അന്വേഷണം മുഖ്യമന്ത്രിക്ക് നേരെ വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മുഖ്യമന്ത്രിയിലേക്ക് ചോദ്യങ്ങള്‍ എത്തും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്നു മുന്‍പ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നെന്ന് രേഖകള്‍ സഹിതം വാദിച്ച പ്രതിപക്ഷ നേതാവ് ഇത് മറിച്ച് വച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ആരോപിച്ചു.
വിദേശ വിനിമയ ചട്ട ലംഘനംഉണ്ടായാല്‍ സിബിഐ അന്വേഷണം നടത്താമെന്നു 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.സിബിഐ അപേക്ഷ അനുവദിച്ചായിരുന്നു വിജ്ഞാപനം ഇറക്കിയത്. ലൈഫ് മിഷന്‍ ക്രമക്കേടിനെതിരാ. സിബിഐ അന്വേഷണം വിലക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പോലും സര്‍ക്കാര്‍ ആലോചിച്ചു. ലൈഫ് കരാര്‍ ആകാശത്തു നിന്നും പൊട്ടി വീണത് അല്ല. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലെ ചര്‍ച്ചയുടെ ഫലം ആണ് കരാറെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ 100 അരലക്ഷം നിയമനം എന്ന സര്‍ക്കാര്‍ വാഗ്ദാനം തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിനെ വരെ സ്ഥിരപ്പെടുത്താന്‍ നോക്കുന്നു. കൊവിഡ് പ്രതിരോധത്തില്‍ ഒരു ജാഗ്രതയും ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം അല്ലാതെ ഒന്നും നടക്കുന്നില്ല, കൊവിഡ് ബാധിച്ചു മരിച്ച രണ്ടു പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് അത് മുഖ്യമന്ത്രി ചെയ്യേണ്ടിരുന്നതാണെന്നും പറഞ്ഞു.

Related Articles

Back to top button