BREAKING NEWSKERALA

40000 പട്ടികജാതി, 12000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് നല്‍കും

തിരുവനന്തപുരം: എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രില്‍ മുതല്‍ കൂടിയ പെന്‍ഷന്‍ ലഭിക്കും. ലൈഫ് മിഷനില്‍ 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും. 2080 കോടിയാണു ചെലവ്. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.
* തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. 20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലി. കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതിയാകും. 2021 ഫെബ്രുവരിയില്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കും.
* പ്രവാസികളുടെ തൊഴില്‍ പദ്ധതിക്ക് 100 കോടി. പ്രവാസിക്ഷേമനിധിക്ക് 9 കോടി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും, അവരുടെ പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപ. പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.
*അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. കാര്‍ഷികമേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍
* ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000പേര്‍ക്ക് അധികപഠന സൗകര്യം.
*150 അധ്യാപക തസ്തിക സര്‍വകലാശാലകളില്‍ അധികമായി സൃഷ്ടിക്കും.
*2500 സ്റ്റാര്‍ട്ട് അപ്പുകള്‍ പുതുതായി ആരംഭിക്കും. 20,000 പേര്‍ക്ക് തൊഴില്‍.
* ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും.
*50,000 കോടി മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം ആരംഭം.
*റബര്‍ സംഭരിക്കുന്നതിന് അമുല്‍ മോഡല്‍ സഹകരണ സംഘം.
*ടൂറിസം മേഖലയില്‍ സംരംഭകര്‍ക്ക് പലിശരഹിത വായ്പ.
*കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോര്‍ഡ് രൂപീകരിക്കും
* 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.
* 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കും. എല്ലാവീട്ടിലും ഒരു ലാപ്‌ടോപ്പ് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യം
* 3.5 ലക്ഷം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍. സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker