BREAKINGKERALA

അനധികൃത ലൈറ്റുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കണം, വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി

എറണാകുളം: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ കടുത്ത നിര്‍ദേശങ്ങളുമായി ഹൈക്കോടതി.ഇത്തരം കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം.അനധികൃതമായ ലൈററുകള്‍ ഉള്ള വണ്ടികളുടെ പെര്‍മിറ്റ് റദ്ദാക്കണം. ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥരും നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. ഒരു ഐജി സ്വന്തം വീട്ടിലേക്ക് പോയത് ബീക്കണ്‍ ലൈറ്റിട്ടാണ്, അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നിയമത്തിലുളളതെന്നും ഹൈക്കോടതിനിരീക്ഷിച്ചു.
സപ്ലൈക്കോയില്‍ വരെ ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഉളള വാഹനങ്ങള്‍ ഉണ്ട്. ഫ്‌ളാഷ് ലൈറ്റ് എമര്‍ജെന്‍സി വണ്ടികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇല്യൂമിനേറ്റഡ് ബോര്‍ഡ് വയ്ക്കുന്നതും തെറ്റാണ് .ജില്ല കളക്ടര്‍മാര്‍ ,മേയര്‍മാമാര്‍ എല്ലാം ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കുന്നു.ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.കോടതി സ്വമേധയാ എടുത്ത കേസുകളുടെ കൂടെ നാളെ 2 മണിക്ക് ഇത് പരിഗണിക്കും

Related Articles

Back to top button