മാന്നാര്‍:: ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യുടെ കോവിഡ് കെയര്‍ പദ്ധതിയുടെ ഭാഗമായി മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിരണം പഞ്ചായത്തിന് പിപിഇ കിറ്റ് വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജി പി ജോണ്‍ അധ്യ്ക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318ബി ഗവര്‍ണ്ണര്‍ ഡോ പി സി ജയകുമാര്‍ നിരണം പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദിന് കൈമാറി. നിരണം പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ലബ് സെക്രട്ടറി വിജയകുമാര്‍ സ്വാഗതവും ട്രെഷര്‍ എ കെ മോഹനന് കൃതജ്ഞതയും അറിയിച്ചു, ഡിസ്ട്രിക്റ്റ് ട്രെഷര്‍ പി സി ചാക്കോ, ലയണ്‍ വര്‍ഗീസ് ചെറിയാന്, ലയണ്‍ ബെന്നി കെ ഫിലിപ്പ്, നിരണം പഞ്ചായത്ത് സെക്രട്ടറി, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു