ALAPPUZHALATESTPATHANAMTHITTA

മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ്ബ് പിപിഇ കിറ്റ് വിതരണം ചെയ്തു

മാന്നാര്‍: കോവിഡിനെതിരെ ഉള്ള പോരാട്ടത്തില്‍ വീണ്ടും മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ്ബ് കടപ്ര പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള 100 പിപിഇ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം പഞ്ചായത്തു പ്രസിഡന്റ് ഷിബു വര്‍ഗീസിനു കൈമാറി ഡിസ്ട്രിക്റ്റ് കോവിഡ് കെയര്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എംജെഫ് ഡോ. ബിനു ഐ കോശി ലയണ്‍സ് 318 ബി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഡോ. സി പി ജയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിച്ചു. കടപ്ര ആന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജി പി ജോണ്‍ അധ്യക്ഷത വഹിച്ചു, ക്ലബ്ബ് സെക്രട്ടറി ലയണ്‍ വിജയകുമാര്‍ , ട്രഷറര്‍ ലയണ്‍ എ കെ മോഹനന്‍, അഡ്മിനിസ്റ്റാറ്റര്‍ ആര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button