KERALALATEST

ഹോ! ഇനിയും കൂടും ‘മദ്യ’വില, എത്രയെന്ന് അറിയണോ?

കൊച്ചി: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി മദ്യത്തിന് സെസ് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനു പിന്നാലെയാണ് കേന്ദ്ര ബജറ്റില്‍ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം മദ്യ വിലയുടെ ഏഴ് ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചതെങ്കില്‍ കേന്ദ്രത്തിന്റെ കര്‍ഷക സെസ് വിലയുടെ 100 ശതമാനമാണ്. ഇത് കണക്കാക്കുന്നത് സംസ്ഥാന നികുതി കുറച്ചുള്ള വിലയില്‍ നിന്നാവും. അല്ലെങ്കില്‍ മദ്യം വാങ്ങണമെങ്കില്‍ ഇപ്പോള്‍ നല്‍കിയ വിലയുടെ ഇരട്ടി നല്‍കേണ്ടി വരും.
സംസ്ഥാനം പ്രഖ്യാപിച്ച ഏഴ് ശതമാനം വില വര്‍ധന നാളെ നിലവില്‍ വരുമ്പോള്‍ 10 മുതല്‍ 90 രൂപ വരെയാണ് ഒരു കുപ്പിയില്‍ കൂടുന്നത്. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്റെ വിലവര്‍ധിച്ചത്. മദ്യ വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു ശതമാനം വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.. അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികള്‍ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആദ്യം തീരുമാനം എടുത്തിരുന്നില്ല.

Related Articles

Back to top button