തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില ഫെബ്രുവരി ഒന്നു മുതല്‍ വര്‍ധിക്കും. വില 80 രൂപ മുതല്‍ 140 രൂപ വരെ ഉയരുമെന്നു ബവ്റിജസ് കോര്പറേഷന് പറയുന്നു. എന്നാല്‍ ഉപയോക്താക്കളില്‍ എത്തുമ്പോള്‍ 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍. കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്പനശാലകളിലേതിനെക്കാള് മൂന്നിരട്ടിയോളം കൂടുതലാണു ബാറുകളില്‍ മദ്യത്തിന്റെ നിരക്ക്.
മദ്യത്തിന്റെ അടിസ്ഥാന വില 7% വര്‍ധിപ്പിക്കണമെന്നു ബവ്റിജസ് കോര്പറേഷന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. മദ്യക്കമ്പനികളുടെ ആവശ്യപ്രകാരം സര്‍ക്കാരാണു വില വര്‍ധന പരിഗണിക്കാന്‍ ബവ്റിജസ് കോര്‍പറേഷനോടു നിര്‍ദേശിച്ചിരുന്നത്. മദ്യത്തിനായി ബവ്ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. ബുക്ക് ചെയ്യാത്തവര്‍ക്കും മദ്യം കൊടുക്കണമെന്നാണു വാക്കാലുള്ള നിര്‍ദേശം. ആപ്പിന്റെ ഭാവി എന്താണെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും.