KERALALATEST

‘ചിയേഴ്‌സ്’ന് ചിലവേറും; 10 മുതല്‍ 90 രൂപവരെ വില വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യവില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഏഴു ശതമാനം വര്‍ധനയാണ് നിലവില്‍ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ് വില വര്‍ധിക്കുക. മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വര്‍ധിപ്പിക്കുന്നതെങ്കിലും ഇതിന്റെ കൂടുതല്‍ ഗുണം ലഭിക്കുക സര്‍ക്കാരിന് തന്നെയാകും.
ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും 4 രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചതിനാല്‍ വില ആഗസ്റ്റോടെ കുറഞ്ഞേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വിദേശ മദ്യനിര്‍മാതാക്കളില്‍നിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയില്‍ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വില്‍പ്പന വില 1170 രൂപയാകും. ഇതില്‍ നൂറു രൂപ മദ്യനിര്‍മാതാക്കള്‍ക്കും 1049 രൂപ സര്‍ക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവര്‍ധന വരുമ്പോള്‍, ചില്ലറ വില്‍പ്പന വില 1252 രൂപയാകും

ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന മദ്യവില

ജവാന്‍ റം (1000 മില്ലി) നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ
ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ
സ്മിര്‍നോഫ് വോഡ്ക (1000മില്ലി) നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ
ഓള്‍ഡ് മങ്ക് ലെജന്‍ഡ് (1000 മില്ലി) നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ
മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി) നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ
ഹണിബീ ബ്രാന്‍ഡി (1000മില്ലി) നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി (1000മില്ലി) നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ
മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം (1000മില്ലി) നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ
വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി (1000മില്ലി) നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
8 പിഎം ബ്രാന്‍ഡി (1000മില്ലി) നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ
റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി) നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ
ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ
മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ
ബിജോയിസ് ബ്രാന്‍ഡി (500 മില്ലി) നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ
ഡാഡി വില്‍സന്‍ റം (500 മില്ലി) നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ

മദ്യനിര്‍മാണ കമ്പനികള്‍ ആവശ്യപ്പെട്ടത് 11.6 ശതമാനം വില വര്‍ധന

11.6 ശതമാനം വില വര്‍ധനവ് വേണമെന്നാണ് മദ്യ നിര്‍മാതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പലപ്പോഴായി വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം മദ്യക്കമ്പനികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2013–14ലെ ടെണ്ടര്‍ പ്രകാരമുള്ള ഇടപാടാണ് മദ്യക്കമ്പനികളും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും നില്‍ക്കുന്നത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.
സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടര്‍ അനുസരിച്ചാണ് ഇപ്പോഴും ബിവറേജസ് കോര്‍പറേഷന് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെ മദ്യ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ചെലവാണ് മദ്യക്കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. ഏറെ നാളായി വില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. കോവിഡ് പ്രതിസന്ധി കമ്പനികളെയും ബാധിച്ചതോടെ ഈ ആവശ്യം കൂടുതല്‍ ശക്തമാവുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker