തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്നും ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒരു കാരണവശാലും അനുവദിക്കില്ല.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവ തുറക്കരുത്. ആശുപത്രികള്‍, മാധ്യമ / ടെലികോം / ഐടി സ്ഥാപനങ്ങള്‍, പാല്, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്ന് അവധിയാണ്. കോവിഡ് വാക്സീന് എടുക്കാന്‍ പോകുന്നവര്‍ക്കു തട!സ്സമില്ല.
ഗുരുതര സ്ഥിതിയാണ് രൂപപ്പെടുന്ന!തെന്നും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുംദിവസങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് 26നു രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി.
നിയന്ത്രണങ്ങള്‍
* വിവാഹം, സംസ്കാരം
നേരത്തേ തീരുമാനിച്ച വിവാഹങ്ങള്‍ നടത്താം. ഹാളില്‍ പരമാവധി 75 പേര്. തുറ!സ്സായ സ്ഥലങ്ങളില്‍ 150 പേര്. ‘കോവിഡ് ജാഗ്രത’ പോര്‍ട്ടലില്‍ !റജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണ!ക്കത്തും കരുതണം. മരണാനന്തര ചടങ്ങുകള്‍ക്കു പരമാവധി 50 പേര്.
ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. വിവാഹം, മരണം മുതലായ ചടങ്ങുകള്‍ക്കും ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ കാണാനും മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനും യാത്രയാകാം. സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കയ്യില്‍ കരുതണം. ഇതിനു പ്രത്യേക മാതൃക ഇല്ല.
* യാത്ര
കെഎസ്ആര്‍ടിസി, ട്രെയിന്‍, വിമാന സര്‍വീസുകള്‍ക്കു തട!സ്സമില്ല. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ടിക്ക!റ്റ് / ബോര്‍ഡിങ് പാ!സ് എന്നിവ കാട്ടണം. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താമെങ്കിലും നിയന്ത്രണ!ങ്ങളുണ്ടാകും.
*ഹോട്ടല്‍
ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല, പാഴ്സല്‍ മാത്രം. ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം.
* പ്ലസ്ടു പരീക്ഷ
ഇന്നത്തെ പരീക്ഷ നടക്കും. ബന്ധപ്പെട്ട അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാം. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കള്‍ കൂട്ടം കൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുമ്പോഴേക്കും തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിനു മുന്നില്‍ അകലം പാലിക്കണം. യാത്രാ സൗകര്യങ്ങള്‍ക്കായി ആവശ്യമായ ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
* മറ്റു നിയന്ത്രണങ്ങള്‍
* പാല്, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം.
* അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം
* വീടുകളില്‍ പോയുള്ള മീന്വില്പനയാകാം. എന്നാല്‍, വില്പ!നക്കാര്‍ മാസ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉറപ്പാക്കണം.
* തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ല.
* ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.
* സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.
* 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും തുറക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം