BREAKING NEWS

യുപിക്ക് പിന്നാലെ മധ്യപ്രദേശും ‘ലൗ ജിഹാദിനെതിരെ’ ബില്ല് പാസാക്കി; 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ

ഭോപ്പാല്‍: ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും ‘ലൗ ജിഹാദിനെതിരെ’ ബില്ല് പാസാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ബില്ലിനാണ് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബില്ല് നിയമമായാല്‍ കുറ്റവാളികള്‍ക്ക് പത്ത് വര്‍ഷം വരെ തടവും കുറഞ്ഞത് 50,000 രൂപ വരെ പിഴയും ലഭിക്കും.
ഉത്തര്‍പ്രദേശിലെ ‘മത പരിവര്‍ത്തന നിരോധന നിയമ’ത്തിന് സമാനമാണ് മധ്യപ്രദേശ് കൊണ്ടുവന്ന മതസ്വതന്ത്ര്യ ബില്‍. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
പുതിയ ബില്‍ പ്രകാര ഒരു വ്യക്തിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ രണ്ടുവര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവും കുറഞ്ഞത് 50,000 രൂപ വരെ പിഴയും ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
1968ലെ റിലീജിയസ് ഫ്രീഡം ആക്ടിനെ ഇല്ലാതാക്കുന്നതാണ് മധ്യപ്രദേശ് കൊണ്ടുവന്ന പുതിയ ബില്ല്. അംഗീകാരത്തിനായി ബില്ല് മധ്യപ്രദേശ് നിയമസഭയില്‍ അവതരിപ്പിക്കും.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം നിര്‍മ്മാണം നടത്തുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ തന്നെ സമാന പ്രഖ്യാപനവുമായി മധ്യപ്രദേശും ഹരിയാനയും രംഗത്തെത്തിയിരുന്നു. യുപി നിയം പാസാക്കിയതിനു പിന്നാലെ തന്നെയാണ് മധ്യപ്രദേശ് മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

Related Articles

Back to top button