തിരുവനന്തപുരം: സംസ്ഥാനത്ത് നാലായിരം പെണ്‍കുട്ടികള്‍ മതപരിപവര്‍ത്തനം ചെയ്തെന്ന് കണക്കുകള്‍ സഹിതം പോപ്പുലര്‍ ഫ്രണ്ട്. നിരോധിനത സംഘടനാ സിമിയുടെ പരിഷ്കൃത രൂപമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുള്ളപ്പോഴാണ് കണക്കുകളുമായി ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. നോട്ടീസ് മുഖേനെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചാരണം.
തന്റെ മണ്ഡലത്തിലെ പെണ്‍കുട്ടികള്‍ ലൗജിഹാദിനിരയായിട്ടുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ സഭകള്‍ക്കും, ആര്‍എസ്എസിനും എതിരെ ആഞ്ഞടിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് എത്തിയത്. നാലായിരം പെണ്‍കുട്ടികള്‍ കേരളത്തില്‍ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന കണക്കുകളാണ് ഇവര്‍ പുറത്തു വിടുന്നത്. വിവിധ മതങ്ങളിലേക്കാണിത്.
മതപരിവര്‍ത്തനം വ്യക്തി താത്പര്യമാണ്.
ആര് എസ്എസിന്റെ ഗവേഷണ വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ യോഗത്തിലാണ് ലൗ ജിഹാദ് എന്ന വാക്ക് ഉടലെടുക്കുന്നതെന്നും പിന്നീട് ക്രിസ്തീയ സംഘടനകള്‍ ഇതേറ്റെടുക്കുകയായിരുന്നുവെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് ആരോപണം.
‘ലൗ ജിഹാദ് നുണക്കഥകളുടെ ഉദ്ഭവവും ലക്ഷ്യവും എന്ന ‘ നോട്ടീസുവഴിയാണ് കണക്കുകള്‍ പുറത്തു വിട്ടത്. മതപരിവര്ത്തനത്തിനിരായ കേരളത്തിലെ നാലായിരം പെണ്‍കുട്ടികള്‍ ആരൊക്കെയാണന്ന് നോട്ടീസില്‍ ചോദിക്കുന്നു. നമ്മുടെ ക്യാംപസുകളില്‍ ഉള്‍പ്പടെ നിരവധി കുട്ടികള്‍ പ്രണയിക്കുന്നു ഇവര്‍ വിവിധ മതങ്ങളില്‍ പെട്ടവരാകാം. ഇവര്‍ കല്ല്യാണ ശേഷം സ്വഭാവികമായും ഭര്‍ത്താവിന്റെ മതത്തില്‍ ചേരും. ഇത് സമൂഹത്തില്‍ നില നില്ക്കുന്ന പുരുഷകേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി സംഭവിക്കുന്നതാണ്. ഇതിനെ ആസൂത്രിത മതപരിവര്‍ത്തനം എന്നു പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്.
പിസി ജോര്‍ജ് എംഎല്‍എയുടെ മകന് പാര്‍വതി എന്ന ഹിന്ദു പെണ്‍ക്കുട്ടിയെ പ്രണയിക്കുകയും ക്രിസ്ത്യാനി ആക്കുകയും ചെയ്തു. രണ്ടാം വിവാഹത്തില്‍ ഹിന്ദുമതത്തില്‍ വിലക്കുള്ളതിനാലാണ് ബിജെപി എം.പിയായ ഹേമമാലിനിയും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയും ഹിന്ദു മതത്തില്‍ ചേര്‍ന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ മകള്‍ സുഹാസിനിയെ വിവാഹം ചെയ്തത് മുസ്ലീം പേരുള്ളയാളാണ് ഇത്തരം നിരവധി ഉദാഹാരണങ്ങളും നിര്‍ത്തിക്കൊണ്ടാണ് ലൗജിഹാദ് ഇല്ലന്ന വാദം പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്നത്.
കഴിഞ്ഞ കാലത്ത് ഏറെ വിവാദമായ ഹാദിയായുടെ കേസും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാം മതത്തിന്റെ വിശുദ്ധിയും നന്മയും തിരിച്ചറിഞ്ഞാണ് മെഡിക്കല്‍ പഠന കാലത്ത് വൈക്കം സ്വദേശി അഖില ഹാദിയാ ആയി മാറിയതെന്നും. മതം സ്വീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് മുസ്ലീം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്യുന്നത്.
ഇവിടെ നിന്ന് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതത്തില്‍ ചേര്‍ത്ത് തീവ്രവവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നു എന്നത് ആര്‍എസ്എസിന്റെ കണ്ടെത്തലാണ്. ഇതിന്റെ പിന്നില്‍ വര്‍ഗീയ പ്രചരണം മാത്രമാണ് ലക്ഷ്യമെന്നും പോപ്പുലര്‍ ഫ്രണ്ട് പറയുന്നു.
എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നോട്ടീസില്‍ പരാമര്ശിക്കുന്നതേ ഇല്ല. കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ പിടിമുറുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നില നില്‍ക്കെയാണ് ലൗ ജിഹാദ് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.