BREAKING NEWSKERALA

പാചക വാതകത്തിന് വീണ്ടും വിലകൂട്ടി, 25 രൂപ; ഇന്ന് മുതല്‍ വില 801 രൂപ

മട്ടാഞ്ചേരി (കൊച്ചി): പാചകവാതക വില വീണ്ടും കൂടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 776 രൂപയായിരുന്നു.
പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനവാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50രുപയുമാണ് വര്‍ധിപ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker