ഭോപ്പാല്‍: ഓണ്‍ലൈന്‍ ഗെയിമായ ലുഡോയില്‍ അച്ഛന് കള്ളകളി നടത്തിയെന്നാരോപിച്ച് 24 വയസ്സുള്ള മകള്‍ പിതാവിനെതിരെ കുടുംബ കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ ഭോപാലില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം അരങ്ങേറുന്നത്. അച്ഛനും സഹോദരങ്ങളുമൊന്നിച്ച് ലുഡോ കളിക്കവേ കള്ളകളിയിലൂടെ അച്ഛന് തന്റെ ടോക്കണ്‍ വെട്ടിയിരുന്നു. അദ്ദേഹം തോറ്റു തരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അങ്ങനെയുണ്ടായില്ലെന്നാണ് മകള്‍ പരാതിപ്പെട്ടിരുന്നത്.
താനച്ഛനെ ഏറെ വിശ്വസിച്ചിരുന്നെന്നും അദ്ദേഹമിങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തിനു ശേഷം യുവതിക്ക് അച്ഛനുമായി യാതൊരു ബന്ധവുമില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതായാണ് കോടതി കൗണ്‍സിലറായ സരിത പ്രതികരിച്ചത്.