BREAKING NEWSKERALA

‘സ്ഥാനാര്‍ഥിയാകാന്‍ ബിജെപി ഇടനിലക്കാര്‍ സമീപിച്ചു’; കോടികള്‍ വാഗ്ദാനമെന്ന് എംഎ വാഹിദ്

തിരുവനന്തപുരം: കോടികളുമായി ബിജെപി ഇടനിലക്കാര്‍ തന്നെ സമീപിച്ചുവെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. കഴക്കൂട്ടത്ത് മൂന്ന് തവണ എംഎല്‍എയായിരുന്ന എംഎ വാഹിദിനാണ് കോടികളുടെ വാഗ്ദാനം ലഭിച്ചത്. താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന് അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഏത് മണ്ഡലം വേണമെങ്കിലും തരാമെന്നും മണ്ഡലത്തിലെ പ്രചരണത്തിന് എത്ര രൂപവേണമെങ്കിലും നല്‍കാമെന്നും ഇടനിലക്കാരന്‍ വാഗ്ദാനം ചെയ്‌തെന്നും വാഹിദ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നു. അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. നേതാക്കളെ വലവീശിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല, പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും വാഹിദ് പറഞ്ഞു.
ഒരിക്കല്‍ മാത്രമേ താന്‍ പാര്‍ട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതില്‍ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കല്‍ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാഹിദ്.

Related Articles

Back to top button