LATESTKERALA

സ്ത്രീത്വത്തെ അപമാനിച്ചാല്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും. ഇത് സ്വാഭാവിക പ്രതികരണമാണെന്നാണ് എം സി ജോസഫൈന്‍ അഭിപ്രായപ്പെടുന്നത്. സൈബര്‍ നിയമത്തില്‍ പരിമിതികളുണ്ടെന്ന് പറഞ്ഞ എം സി ജോസഫൈന്‍ ഇത് മറികടക്കാന്‍ ഭേഗഗതി വരുത്തണമെന്നും പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് യൂ ട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ എന്നയാളെ ഭാഗ്യ ലക്ഷ്മിയും ദിയാ സനയും കൈയേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യ ലക്ഷ്മിയുടെ പ്രതികരണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker