BREAKING NEWSKASARGODKERALALATEST

മൂന്ന് പേരില്‍ നിന്ന് 10 ലക്ഷം വീതം തട്ടി, കമറുദ്ദീന്‍ എംഎല്‍എക്ക് കുരുക്കു മുറുകുന്നു

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എംസി കമറുദിനെതിര കൂടുതല്‍ കേസുകള്‍. മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം വീതം തട്ടിയെന്ന പരാതിയില്‍ ചന്തേര പൊലീസ് ഇന്ന് മൂന്ന് കേസുകള്‍കൂടി റജിസ്റ്റര്‍ ചെയ്തു. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.
ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച അബ്ദുള്‍ഷൂക്കൂര്‍,എംടിപി സുഹറ,വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയില്‍ നേരത്തെ ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
30 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുള്‍ഷുക്കൂറും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും ചന്ദേര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുട 3 ശാഖകള്‍ കഴിഞ്ഞ ജനുവരിയില്‍ പൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതവും നല്‍കിയിട്ടില്ല.

Related Articles

Back to top button