KERALALATEST

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസുകളുടെ എണ്ണം 100 കടന്നു

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം 100ന് മേലെ എത്തിയത്. 12 പേരില്‍ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകള്‍.ചന്തേര സ്റ്റേഷനില്‍ അഞ്ചും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. അതേസമയം, മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്‌നങ്ങളില്‍ ലീഗ് മധ്യസ്ഥനുമായ കല്ലട മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇന്നലെ ഉച്ചക്കായിരുന്നു വിളിച്ചു വരുത്തിയത്. മൂന്ന് മണിക്കൂറോളം നേരം അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker